ഇന്ത്യന്‍ സ്വാതന്ത്ര്യം

ഇന്ത്യയെ വിഭജിച്ചിട്ടും സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍!
ഇന്ത്യാ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി റാഡ്ക്ലിഫിന്റെ മേശപ്പുറത്തു ഇന്ത്യയുടെ ഭൂപടംനിരത്തിവച്ചു.ഇന്ത്യ നടന്നു കാണാത്ത, ഇന്ത്യന്‍ ഗ്രാമങ്ങള്‍ കാണാത്ത സായ്പ്പ്
ഒരുകത്രികയെടുത്തു..ഇടത്തോട്ടു മുറിക്കുമ്പോള്‍ അതിനു അനുപാതത്തില്‍ വലത്തോട്ടു ചരിച്ചു മുറിക്കും. വര്‍ഗീയ കലാപങ്ങളാല്‍ രോഗ ബാധിതനായ ഒരു മനുഷ്യനെ നിര്‍ദയം കയ്യും കാലും ഹൃദയവുംമുറിച്ചു ഭാഗിച്ചു വേര്‍പ്പെടുത്തി ഛിന്നഭിന്നമാക്കിയ ഒരു വേട്ടക്കാരന്‍ ഡോക്ടര്‍.................

സ്വാതന്ത്ര്യത്തിന്റെ അര്‍ദ് രാത്രിയില്‍ സംഭവിച്ചത്?
അധികാരകൈമാറ്റത്തിനു നാലഞ്ചു ദിവസങ്ങള്‍ മുന്‍പേ ഡല്‍ഹി നഗരം ലക്ഷക്കണക്കിന്‌ഗ്രാമീണരെക്കൊണ്ട് നിറഞ്ഞു.ഡല്‍ഹിക്ക് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നും വിദൂര ഗ്രാമങ്ങളില്‍നിന്നും പല വാഹനങ്ങളിലായി അവര്‍ ഡല്‍ഹിയില്‍ നിറഞ്ഞു.നഗരത്തിലെ വീടുകളിലെ പുല്ലുനിറഞ്ഞ മുറ്റങ്ങളില്‍ അവര്‍ തമ്പടിച്ചു.അവര്‍ പൈപ്പ് വെള്ളത്തില്‍ കുളിക്കും,അടുപ്പ് കൂട്ടിചപ്പാത്തി ചുടും,ഒന്നേ പാടും.ആസാദി മില്‍ ഗയാ.....മഹാല്മാ ഗാന്ധീ കീ ജെയ് ....നെഹ്രൂ കീജെയ് ..ആഹ്ലാദാരവങ്ങള്‍...ആരും അവരെ തടഞ്ഞില്ല.
1947 ആഗസ്റ്റ് 15 രാത്രി പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍.നെഹ്രുവാണ് ആദ്യംപ്രസംഗിച്ചത്.Tryst with Destiny എന്ന പ്രസംഗം.മൂന്നാമത്തെ പ്രസംഗംഡോ:രാധാകൃഷ്ണന്റെതായിരുന്നു. 12 മണി വരെ പ്രസംഗിക്കാനായിരുന്നു അദ്ദേഹത്തിനുള്ളനിര്‍ദേശം.കൃത്യം മണിക്ക് തൊട്ടുമുന്‍പു പ്രസംഗം കഴിഞ്ഞു.12 മണിക്ക് കറന്റ് പോയി.
ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ ക്ലോക്കിന്റെ മിടിപ്പ് കേള്‍ക്കാം.ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ കറന്റ് വന്നു.ഇന്ത്യയുടെ കൊടി ഉയര്‍ന്നു.ആരവം പുറത്തു നിന്നും അകത്തെക്കൊഴുകി.ഇന്ത്യ സ്വതന്ത്രയായി.